റബ്ബർ പോലും ഇത്ര വലിയില്ല, ഒടുവിൽ 20 മിനിറ്റ് നീക്കം ചെയ്ത് ഇന്ത്യൻ 2 തിയേറ്ററുകളിൽ

അഭിറാം മനോഹർ

തിങ്കള്‍, 15 ജൂലൈ 2024 (09:14 IST)
വലിയ ഹൈപ്പിലെത്തിയ ശങ്കര്‍- കമല്‍ഹാസന്‍ സിനിമയായ ഇന്ത്യന്‍ 2 കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗത്തിന് അത്ര മികച്ച പ്രതികരണമല്ല തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. അതിഭാവുകത്വം നിറഞ്ഞ 100 വയസിന് മുകളിലുള്ള വൃദ്ധന്‍ നായകനെ പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനായിട്ടില്ല. ഒപ്പം സിനിമയുടെ ദൈര്‍ഘ്യത്തെയും ആരാധകര്‍ വിമര്‍ശിക്കുന്നു.
 
വിമര്‍ശനം കടുത്തതോടെ സിനിമയുടെ 20 മിനിറ്റോളം നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 14 മുതല്‍ 20 മിനിറ്റ് കട്ട് ചെയ്ത പുതിയ വേര്‍ഷനാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മൂന്ന് മണിക്കൂറും നാല് മിനിറ്റുമായിരുന്നു ആദ്യം സിനിമയുടെ ദൈര്‍ഘ്യം. ട്രിം ചെയ്തതോടെ ഇത് 2 മണിക്കൂറും 40 മിനിറ്റുമായി ചുരുങ്ങി. അതേസമയം ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍