അന്ന് 30 വയസ്സ് വലിയ പ്രായമായിരുന്നു, ഇപ്പോൾ 46 വയസായി, അതൊരു വലിയ പ്രായമല്ലെന്ന് തോന്നുന്നു: മഞ്ജു വാര്യർ

അഭിറാം മനോഹർ
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (17:22 IST)
Manju Warrier
മലയാളസിനിമയില്‍ ചുരുക്കം കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറിയ താരമാണ് മഞ്ജു വാര്യര്‍. അതിനാല്‍ തന്നെ വിവാഹത്തിന് ശേഷമുള്ള മഞ്ജുവിന്റെ സിനിമയിലേയ്ക്കുള്ള തിരിച്ചുവരവ് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ് മഞ്ജു വാര്യര്‍. അമ്മ വേഷങ്ങള്‍ മാത്രം പൊതുവെ ലഭിക്കുന്ന പ്രായമാണെങ്കിലും ധനുഷിന്റെയും അജിത്തിന്റെയും രജനീകാന്തിന്റെയും നായികയായി മഞ്ജു തിളങ്ങി നില്‍ക്കുകയാണ്.
 
ജീവിതത്തിലെ ഈ ഘട്ടം പൂര്‍ണമായും ആസ്വദിക്കുകയാണെന്നാണ് മഞ്ജു പറയുന്നത്. ആരോടും പരാതികളില്ല. തന്റെ പ്രായത്തെ പറ്റി മഞ്ജു പറയുന്നത് ഇങ്ങനെ. എനിക്ക് ഇപ്പോള്‍ 46 വയസായി. അതൊരു പ്രായമല്ലെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. ചെറുപ്പത്തില്‍ 30 വയസ് തന്നെ വലിയ പ്രായമാണെന്ന് തോന്നും. അതും കടന്നുവന്നപ്പോളാണ് നാല്പതുകളും ചെറുപ്പമാണെന്ന് മനസിലാക്കുന്നത്. ഇപ്പോള്‍ എന്റെ അമ്പതുകളാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ഇത്രയും എനര്‍ജറ്റിക്കാണെങ്കില്‍ അമ്പതുകളില്‍ ഇതിലും എനര്‍ജെറ്റിക്കാകുമെന്ന് തോന്നുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
 
പ്രായത്തെ അംഗീകരിച്ചാണ് മുന്നോട്ട് പോകുന്നത്. നരയും മുഖത്തെ ചുളിവുകളുമെല്ലാം സ്വാഭാവികമാണ്. മനസിന്റെ സന്തോഷത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. കണ്ടാല്‍ ചെറുപ്പമാണെന്ന് പറയുമ്പോള്‍ സന്തോഷം തോന്നാറില്ല. സന്തോഷമായിരിക്കുന്നു എന്ന് പറയുമ്പോഴാണ് സന്തോഷം. മഞ്ജു വാര്യര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article