'മഞ്ജുവിന്റേത് ഈസി റോളല്ല'; 'ജാക്ക് ആന്‍ഡ് ജില്‍' ഒരു ആഗ്രഹമായിരുന്നുവെന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍

കെ ആര്‍ അനൂപ്
വെള്ളി, 20 മെയ് 2022 (10:17 IST)
മഞ്ജുവാര്യരുടെ കൂടെ ഒരു പടം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നുവെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍. അതിനൊരു കാരണമുണ്ട്.
 
മഞ്ജുവിനൊപ്പം ഞാന്‍ ഇതുവരെയും ജോലി ചെയ്തിട്ടില്ല. സിനിമയില്‍ അങ്ങനെ ഷൂട്ട് ചെയ്യാന്‍ അവസരം കിട്ടാത്ത ചിലയാളുകളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ജുവും സന്തോഷ് ശിവനും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ജാക്ക് & ജില്‍.
 
മഞ്ജുവിന്റേത് ഈസി റോളല്ല. ചേഞ്ചുണ്ട്. മോസ്റ്റ് മോഡേണ്‍ ആണ്. മാത്രമല്ല വ്യത്യസ്ത ഷേഡുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു ചിത്രം തന്റെ ഒരു ആഗ്രഹം ആയിരുന്നു എന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article