അജിത്തിന്റെ തുനിവിന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും തമിഴില്‍

Webdunia
വ്യാഴം, 22 ജൂണ്‍ 2023 (12:48 IST)
അസുരന്‍ എന്ന സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും ഏറ്റുവാങ്ങിയ മഞ്ജു വാര്യര്‍ അജിത് ചിത്രമായ തുനിവിലും പ്രകടനം കൊണ്ട് താരം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ തുനിവിന് ശേഷം മഞ്ജു വീണ്ടും തമിഴിലേക്കെത്തുന്നത്.
 
മനു ആനന്ദ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ എക്‌സ് എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വീണ്ടും തമിഴിലേക്കെത്തുന്നത്. ആര്യയും കാര്‍ത്തികുമാണ് ചിത്രത്തിലെ നായകന്മാരായി എത്തുന്നത്. നേരത്തെ വിഷ്ണു വിശാല്‍ നായകനായ എഫ്‌ഐആര്‍ ഒരുക്കിയതും മനു ആനന്ദ് ആണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article