കാലൊടിഞ്ഞു, ഞാനും എന്റെ കരിയറും ഒരുപോലെ മുടന്തി നിൽക്കുന്ന സമയം, 100 രൂപയെങ്കിലും കിട്ടിയാൽ അന്നത് വലിയ നേട്ടമാണ്: മണിക്കുട്ടന്‍

Webdunia
ചൊവ്വ, 3 ഓഗസ്റ്റ് 2021 (21:08 IST)
മലയാള സിനിമയിൽ ഏറെ കാലമായുണ്ടെങ്കിലും തന്റെ സിനിമാ ജീവിതത്തിൽ ഒരിക്കലും ലഭിക്കാത്ത സ്വീകാര്യതയാണ് ഏഷ്യനെറ്റിന്റെ ബിഗ്‌ബോസ് റിയാലിറ്റി ഷോ മണിക്കുട്ട‌ന് നൽകിയത്. ബിഗ് ബോസ് വിജയി ആയതിന് പിന്നാലെ ജീവിതത്തിൽ നേരിടേണ്ടി വന്ന കഷ്ടതകളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.
 
ബിഗ്‌ബോസിന്റെ ആദ്യ രണ്ട് സീസണുകളിലേക്ക് വിളിയെത്തിയിരുന്നുവെങ്കിലും ഷൂട്ടിങ് തിരക്കുകൾ ഉള്ളതിനാൽ അതെല്ലാം വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു. കോവിഡും ലോക്ഡൗണുമായി ജീവിതം തന്നെ സ്തംഭിച്ചു നില്‍ക്കുന്ന സമയത്താണ് പിന്നീടൊരു വിളിയെത്തുന്നത്. അന്ന് എന്റെ കാൽ ഒടിഞ്ഞിരിക്കുകയാണ്. ഞാനും എന്റെ ജീവിതവും മുടന്തി നിൽക്കുന്ന സമയം. കോവിഡും ലോക്ഡൗണുമൊക്കെ ആണെങ്കിലും ചിലവുകള്‍ക്ക് കുറവൊന്നുമില്ല, എന്നാല്‍ വരുമാനം കുറവ്. ആ സമയത്ത് 100 രൂപയെങ്കിലും വരുമാനമായി കിട്ടിയാല്‍ അത് വലിയ നേട്ടമാണ്. അതിനാൽ രണ്ടാമതൊന്നും ചിന്തിക്കാനില്ലായിരുന്നു.
 
എത്ര ദിവസം നില്‍ക്കാന്‍ പറ്റുമോ അത്രനാള്‍ താനായിട്ട് നില്‍ക്കുക, ചിലപ്പോള്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ എലിമിനേറ്റ് ആയേക്കാം.എന്തായാലും തിയേറ്ററുകള്‍ തുറക്കാനും സിനിമയില്‍ നിന്നും അവസരങ്ങള്‍ വരാനുമൊക്കെ സമയമെടുക്കും. ബിഗ് ബോസിലാവുമ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാനും അവരുമായി കണക്റ്റ് ചെയ്യാനും അവസരം ലഭിക്കുകയും ചെയ്യും. കൂടാതെ സാമ്പത്തികമായും ഗുണമുള്ള കാര്യമാണല്ലോ അങ്ങനെയാണ് ഞാൻ ബിഗ്‌ബോസിലേക്കെത്തുന്നതും ജീവിതം തന്നെ മാറിമറിയുന്നതും മണിക്കുട്ടൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article