ബിഗ്‌ബോസിന് പിന്നാലെ നവരസ, തിരിച്ചുവരവിനൊരുങ്ങി മണിക്കുട്ടൻ

വ്യാഴം, 29 ജൂലൈ 2021 (20:45 IST)
മലയാളസിനിമയിലെത്തിയിട്ട് ഒരുപാട് കാലമായെങ്കിലും സിനിമാജീവിതത്തിൽ ഏറെ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ മണികുട്ടനായിരുന്നില്ല. കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ നൽകിയ പ്രശസ്‌തിയിൽ ബിഗ്‌സ്ക്രീനിൽ ചേക്കേറിയ മണിക്കുട്ടൻ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത് ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയാണ്.
 
ബിഗ്‌ബോസിലെത്തി മണിക്കുട്ടന്റെ ജീവിതം തന്നെ മാറിയെന്ന് പറയാം. ഷോയിലെ വിന്നറാകാൻ സാധിച്ചതിന് പിന്നാലെ കൈനിറയെ സിനിമകളാണ് 
മണിക്കുട്ടനെ കാത്തുനിൽക്കുന്നത്. മോഹൻലാൽ നായകനായെത്തുന്ന അറബിക്കടലിന്‌റെ സിംഹത്തിലും ഒരു പ്രധാന വേഷത്തിൽ മണിക്കുട്ടൻ എത്തുന്നുണ്ട്. എന്നാൽ താരം ഞെട്ടിച്ചിരിക്കുന്നത്. നെറ്റ്‌ഫ്ലിക്‌സ് സീരീസായ നവരസയിലൂടെയാണ്.
 
നവരസയിൽ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സമ്മര്‍ ഓഫ് 92 എന്ന ചിത്രത്തിലാണ് മണിക്കുട്ടന്‍ എത്തുന്നത്. ഹാസ്യമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യ,വിജയ് സേതുപതി,അഥർവ അരവിന്ദ സ്വാമി,രേവതി,പാർവതി,പ്രകാശ് രാജ് എന്നിങ്ങനെ വലിയ താരങ്ങൾ അണിനിരക്കുന്ന സീരീസിലാണ് മണിക്കുട്ടന്റെ പ്രധാനവേഷം. 
 
മണിരത്‌നം സര്‍ നിര്‍മ്മിക്കുന്ന നവരസയില്‍ പ്രിയന്‍ സര്‍ ചെയ്യുന്ന സിനിമയില്‍ ഭാഗമാവുക എന്നത് തന്നെ വലിയ ഭാഗ്യമാണെന്നാണ് മണിക്കുട്ടൻ പറയുന്നത്. ഒരുപാട് ലെജന്റ്സ് ഒത്തുച്ചേരുന്ന വലിയ പ്രോജക്ടിലേക്ക് എന്നെ പരിഗണിച്ചത് തന്നെ സന്തോഷം മണിക്കുട്ടൻ പറഞ്ഞു. എന്തായാലും മണിക്കുട്ടന്റെ രണ്ടാം വരവ് കാണാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍