അർജ്ജുൻ റെഡ്ഡിയിൽ വിജയ് ദേവരക്കൊണ്ടയുടെ നായികയാവേണ്ടിയിരുന്നത് പാർവതി

വ്യാഴം, 29 ജൂലൈ 2021 (15:10 IST)
അർജ്ജുൻ റെഡ്ഡി എന്ന ഒരൊറ്റ ചിത്രലൂടെയായിരുന്നു വിജയ് ദേവരക്കൊണ്ട എന്ന താരം തെലുങ്ക് സിനിമയിൽ ഉയർന്നുവന്നത്. ഒരൊറ്റ സിനിമയിലൂടെ ഇന്ത്യയൊന്നാകെ താരമാവാൻ വിജയിനായി. പല ഭാഷകളിലേക്കും റീമേയ്ക്ക് ചെയ്‌ത സിനിമ എല്ലാ ഭാഷയിലും വിജയമായിരുന്നു. ചിത്രത്തിൽ ശാലിനി പാണ്ഡെയായിരുന്നു വിജയിയുടെ നായികയായി എത്തിയത്. എന്നാൽ സിനിമയിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് മലയാളി താരം പാർവതി നായരെയായിരുന്നു.
 
ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് അർജ്ജുൻ റെഡ്ഡിയിലെ കഥാപാത്രത്തെ വേണ്ടെന്ന് വെച്ചതിനെ പറ്റി താരം മനസ്സ് തുറന്നത്. ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു സിനിമയായിരുന്നു അത്. പക്ഷേ എനിക്കുള്ള സിനിമകൾ എന്നെ തേടിയെത്തുമെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ തന്റെ ഒരുപാട് മനോഹരമായ സിനിമകൾ ഭാവിയിൽ എന്റേതായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പാർവതി നായർ പറഞ്ഞു.
 
മലയാളത്തിൽ വികെ പ്രകാശ് സംവിധാനം ചെയ്‌ത പോപ്പിൻസ് എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതി നായരുടെ അരങ്ങേറ്റം. യക്ഷി, ഫെയ്‌ത്ഫുള്ളി യുവേഴ്‌സ്, നികൊ ഞാചാ, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അജിത് നായകനായെത്തിയ എന്നൈ അറിന്താലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍