'കുറച്ചുകാലം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകില്ല'; കാരണം പറയാതെ ആര്യ

കെ ആര്‍ അനൂപ്

വ്യാഴം, 29 ജൂലൈ 2021 (13:10 IST)
ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെ ശ്രദ്ധനേടിയ നടിയാണ് ആര്യ. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും പങ്കു വെക്കാറുള്ള താരം സാമൂഹ്യ മാധ്യമങ്ങളില്‍ ഇനി വിട്ടുനില്‍ക്കുകയാണ് എന്ന് അറിയിച്ചു. താല്‍ക്കാലികമായി താന്‍ സോഷ്യല്‍ മീഡിയയോട് വിടപറയുകയാണെന്നും ഇനി കുറച്ചുകാലം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉണ്ടാകില്ലെന്നും ആര്യ വ്യക്തമാക്കി.
 
ആര്യ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനുള്ള കാരണം നടി വ്യക്തമാക്കിയിട്ടില്ല. ചെറിയ ഇടവേളക്ക് ശേഷം ആര്യയെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളും ആരാധകരും. 
 
സോഷ്യല്‍ മീഡിയയിലൂടെ ആര്യ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.സ്വന്തമായി ഒരു ബൊട്ടീകും 'കാഞ്ചിവരം' എന്ന പേരില്‍ സാരികളുടെ ഒരു ബ്രാന്‍ഡും ആര്യ നടത്തുന്നുണ്ട്. ഓണ്‍ലൈനായാണ് സാരി സെയില്‍സ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍