റിലീസ് പ്രഖ്യാപിച്ച് അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 3 ഓഗസ്റ്റ് 2021 (17:21 IST)
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.പവന്‍ കല്യാണ്‍,റാണ ദഗുബാട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബിജു മേനോന്‍ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ പവന്‍ കല്യാണ്‍ എത്തും.2022 ജനുവരി 12ന് ചിത്രം റിലീസ് ചെയ്യും. തിയേറ്ററുകളില്‍ തന്നെ എത്തിക്കാന്‍ ആണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 
 
ടോളിവുഡില്‍ ഈ കാലയളവില്‍ വമ്പന്‍ ചിത്രങ്ങള്‍ റിലീസ് പ്രഖ്യാപിച്ച സമയമാണ്. പ്രഭാസിന്റെ 'രാധേ ശ്യാം' 2022 ജനുവരി 14 -ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. മഹേഷ് ബാബുവിന്റെ 'സര്‍ക്കാറു വാരി പാട്ട'യും ഇതേസമയം തന്നെയാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
 
ഭീംല നായക് എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന റീമേക്കിന് ഇതുവരെയും പേര് നല്‍കിയിട്ടില്ല.സിതാര എന്റര്‍ടൈന്‍മെന്റ്‌സ് ചിത്രം നിര്‍മ്മിക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article