മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ റിലീസ് ചെയ്യും

Webdunia
ബുധന്‍, 18 ജനുവരി 2023 (08:09 IST)
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ജനുവരി 19 വ്യാഴാഴ്ച തിയറ്ററുകളിലെത്തും. മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഐഎഫ്എഫ്‌കെ വേദിയില്‍ അടക്കം പ്രദര്‍ശിപ്പിച്ച് ഏറെ പ്രേക്ഷക പ്രശംസ നേടാന്‍ ചിത്രത്തിനു സാധിച്ചിരുന്നു. തമിഴ്‌നാട് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article