മിയ ജോര്‍ജിന്റെ മിസ്റ്ററി ത്രില്ലര്‍,'പ്രൈസ് ഓഫ് പോലീസ്'ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്

ചൊവ്വ, 17 ജനുവരി 2023 (15:15 IST)
മിയ ജോര്‍ജ്ജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'പ്രൈസ് ഓഫ് പോലീസ്'. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന സൂചന പോസ്റ്റര്‍ നല്‍കുന്നു.
 
നടന്‍ കലാഭവന്‍ ഷാജോണ്‍ പോലീസ് യൂണിഫോമില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും.അന്വേഷണാത്മക ഘടകങ്ങളുള്ള ഒരു റിവഞ്ച് ത്രില്ലറായിരിക്കും ചിത്രമെന്ന് ടൈറ്റില്‍ സൂചന നല്‍കുന്നു.
 
മിയ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍, മറീന മൈക്കിള്‍, സ്വാസിക, റിയാസ് ഖാന്‍, തലൈവാസല്‍ വിജയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ഉണ്ണിമാധവ് സംവിധാനം ചെയ്യുന്ന 'പ്രൈസ് ഓഫ് പോലീസ്'ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാഹുല്‍ കല്യാണാണ്. ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍.സംഗീതം: റോണി റാഫേല്‍ 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍