മമ്മൂട്ടി കമ്പനിയുടെ ബിഗ് ബജറ്റ് ചിത്രം, സിനിമയ്ക്ക് പിറകില്‍ ഈ സംവിധായകന്‍ ! പുത്തന്‍ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 26 ജൂലൈ 2023 (09:13 IST)
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. വൈശാഖ് സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയില്‍ മമ്മൂട്ടി തന്നെയാകും. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ സിനിമ കൂടിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
പോക്കിരിരാജ, മധുര രാജ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ കൂടെ വൈശാഖ് ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.എബ്രഹാം ഓസ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന ജയറാം ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഈ സിനിമയില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ഖലീഫ എന്ന പൃഥ്വിരാജ് ചിത്രവും ബ്രൂസ് ലീ എന്ന ഉണ്ണിമുകുന്ദന്‍ ചിത്രവും നേരത്തെ വൈശാഖ് പ്രഖ്യാപിച്ചിരുന്നു.ന്യൂയോര്‍ക് എന്നൊരു മമ്മൂട്ടി ചിത്രവും നേരത്തെ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍