'കൈയില്‍ ഒരു സമ്മാനമുണ്ട്'; പിറന്നാള്‍ ദിനത്തില്‍ കല്ലുവിനോട് അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്

ചൊവ്വ, 25 ജൂലൈ 2023 (09:01 IST)
ദേവനന്ദ മലയാളികള്‍ക്ക് കല്ലുവാണ്. മാളികപ്പുറത്തിലെ കുട്ടിത്താരത്തിന് ഇന്ന് പിറന്നാള്‍. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇതേ ദിവസമാണ് തങ്ങളുടെ സന്തോഷമായ ദേവനന്ദ ഈ ലോകത്തേക്ക് എത്തിയതെന്ന് കുടുംബം പറയുന്നു. മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ദേവുവിന് ജന്മദിനാശംസകള്‍ നേര്‍ന്നു.
 
'നീ എന്നും എനിക്ക് ഒരത്ഭുതമാണ്... പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു അത്ഭുതം. ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നില്‍ നിന്ന് കാണാനൊരു ആഗ്രഹം... ഈ പിറന്നാള്‍ ദിവസം നിനക്ക് തരാന്‍ എന്റെ കൈയില്‍ ഒരു സമ്മാനമുണ്ട് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാന്‍ തരുന്നു... എന്റെ കല്ലുവിന് ഒരായിരം പിറന്നാള്‍ ആശംസകള്‍',-അഭിലാഷ് പിള്ള കുറിച്ചു.
 
2018 എന്ന സിനിമയിലാണ് ദേവനന്ദയെ ഒടുവില്‍ കണ്ടത്.മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍