മാസ് എന്നു പറഞ്ഞാല്‍ കട്ട മാസ്... ഇങ്ങനെ പൊടി പറക്കണം,'മലൈക്കോട്ട വാലിബന്‍' ഒരുങ്ങുമ്പോള്‍ സിനിമയെ കുറിച്ച് വിജയ് ബാബു

കെ ആര്‍ അനൂപ്

ചൊവ്വ, 25 ജൂലൈ 2023 (12:04 IST)
മലൈക്കോട്ട വാലിബന്‍ ഒരുങ്ങുകയാണ്. സിനിമ പൊട്ടി പറക്കുന്ന അടിനിറയുന്ന കട്ട മാസ്സ് സിനിമ ആയിരിക്കുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. സംവിധായകന്‍ ലിജോ വര്‍ഷങ്ങളായി ഇതിനെക്കുറിച്ച് പറയാറുണ്ടെന്നും വാലിബനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയ് പറഞ്ഞു.
 
'മാസ് എന്നു പറഞ്ഞാല്‍ കട്ട മാസ് ഇങ്ങനെ പൊടി പറക്കണം. അന്ന് ലിജോ പറഞ്ഞ ആ സാധനമാണ് വാബിലന്‍. അതുകൊണ്ട് തന്നെ എനിക്ക് ഊഹിക്കാം എന്താണ് ലിജോ അതില്‍ കൊണ്ടുവരുന്നതെന്ന്. എന്റെ അഭിപ്രായത്തില്‍ കട്ട മാസ് ആയിരിക്കും മലൈക്കോട്ടൈ വാബിലന്‍',-വിജയ് ബാബു പറഞ്ഞു.
മോഹന്‍ലാലിന്റെ എന്‍ട്രിയില്‍ തിയറ്റര്‍ ഇളകുമെന്ന് ചീഫ് അസോഷ്യേറ്റായ ടിനു പാപ്പച്ചന്‍ നേരത്തെ പറഞ്ഞിരുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍