'ദൃശ്യം 3' ? പ്രഖ്യാപനവുമായി ജീത്തു ജോസഫ്

കെ ആര്‍ അനൂപ്

വ്യാഴം, 13 ജൂലൈ 2023 (10:09 IST)
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 33ാം ചിത്രം കൂടിയാണിത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.
 
മോഹന്‍ലാലും ജിത്തുവും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ജീത്തു ജോസഫിനൊപ്പം ഒന്നിച്ചത്.  
റാം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍