സഹോദരതുല്യനായ കലാകാരന്‍,ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാനിച്ച ചിത്രങ്ങള്‍ നിധിപോലെ കാത്തുസൂക്ഷിക്കുന്നുവെന്ന് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

വെള്ളി, 7 ജൂലൈ 2023 (11:56 IST)
ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള ഒട്ടേറേ ചിത്രങ്ങള്‍ നിധിപോലെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍. ഇതിഹാസ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വേര്‍പാടില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് മോഹന്‍ലാല്‍ എഴുതിയത് ഇങ്ങനെയാണ്. അഞ്ചുവര്‍ഷത്തോളം സമയമെടുത്ത് മോഹന്‍ലാലിനായി സൗന്ദര്യലഹരി നമ്പൂതിരി വരച്ചു. എത്രയോ വര്‍ഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി അദ്ദേഹവുമായുള്ള വ്യക്തിപരമായുള്ള ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍. 
 
മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്
 
'ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സര്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വര്‍ഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരന്‍ സമ്മാനിച്ച ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള ഒട്ടേറേ ചിത്രങ്ങള്‍ നിധിപോലെ ഞാന്‍ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവര്‍ഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്‌നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട നമ്പൂതിരി സര്‍. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.'മോഹന്‍ലാല്‍ കുറിച്ചു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍