ഹരികൃഷ്ണന്‍സായി ദുല്‍ഖറും പ്രണവും എത്തിയാല്‍! പുതിയ സംവിധായകരോട് ഫാസില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 25 ജൂലൈ 2023 (12:13 IST)
ഹരികൃഷ്ണന്‍മാര്‍ തിരിച്ചെത്തുന്നു,25 വര്‍ഷങ്ങള്‍ക്കു ശേഷം സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വാര്‍ത്ത.ഹരികൃഷ്ണന്‍സ് 2 സംവിധായകന്‍ ഫാസിലിന്റെ മനസ്സിലെ ഇല്ല എന്നതാണ് കാര്യം. അദ്ദേഹം അത് തുറന്നു പറഞ്ഞിട്ടുണ്ട്. ഒടുവില്‍ മാതൃഭൂമിക്ക് നല്‍കിയ ആഭിമുഖത്തിലും സംവിധായകന്‍ അത് ആവര്‍ത്തിച്ചു. 
'ആ സിനിമ വീണ്ടും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. പുതിയ സംവിധായകരില്‍ ആരെങ്കിലും ഇതിലൊരു കമ്പം തോന്നി ഇതൊരു വെല്ലുവിളി പോലെ ഏറ്റെടുത്ത് ദുല്‍ഖറിനെയോ പ്രണവിനെയോ ഒക്കെ വെച്ചിട്ട് ചെയ്യുകയാണെങ്കില്‍ അത് വലിയ കാര്യം. ഞാനായിട്ട് ഇനി ആ കോമ്പിനേഷന്‍ വെച്ച് എടുക്കുന്നതെന്നും നടക്കുന്ന കാര്യമല്ല,'-എന്നാണ് ഫാസില്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്.
എത്ര കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് 1998-ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം 'ഹരികൃഷ്ണന്‍സ്'. മോഹന്‍ലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി മലയാള സിനിമയില്‍ നില്‍ക്കുന്ന സമയത്താണ് ഫാസില്‍ ഹരികൃഷ്ണന്‍സ് എന്ന ഒരു സിനിമ ചെയ്യുന്നത്.രണ്ടുപേരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങനെയൊരു സിനിമ ചെയ്യുവാന്‍ ആദ്യം കൗതുകമായിരുന്നുവെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മീരയുടെ സുഹൃത്തായ ഗുപ്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ രാജീവ് മേനോനായിരുന്നു. ആദ്യം ഷാറൂഖാനെ ഈ വേഷത്തിനായി തീരുമാനിച്ചിരുന്നത്. ഡേറ്റ് ഇല്ലാത്തതിനാല്‍ ആയിരുന്നു അദ്ദേഹം സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്.കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
 
  പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസില്‍ തന്നെയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍