Kerala State Film Awards 2022 : മികച്ച നടൻ മമ്മൂട്ടി, നൻപകൻ നേരത്ത് മയക്കം മികച്ച ചിത്രം, അവാർഡുകൾ വാരികൂട്ടി ന്നാ താൻ കേസ് കൊട്
വെള്ളി, 21 ജൂലൈ 2023 (16:32 IST)
മികച്ച നടനുള്ള പുരസ്‌കാരം നടന്‍ മമ്മൂട്ടി സ്വന്തമാക്കി. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്‌കാര അര്‍ഹന്‍ ആയത്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. വിന്‍സി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സി പുരസ്‌കാരത്തിന് അര്‍ഹയായത്.
ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരി?ഗണിച്ച ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നൻപകൽ നേരത്ത് മയക്കം സ്വന്തമാക്കിയപ്പോൾ അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകനായി തിരെഞ്ഞെടുക്കപ്പെട്ടത്. മികച്ച ജനപ്രിയ സിനിമയ്ക്കുൾപ്പടെ 7 അവാർഡുകളാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് വാരികൂട്ടിയത്
സംസ്ഥാന പുരസ്‌കാരങ്ങള്‍ ഇങ്ങനെ
മികച്ച ഗ്രന്ഥം സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)
മികച്ച ലേഖനം പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)
മികച്ച വിഎഫ്എക്‌സ് അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)
കുട്ടികളുടെ ചിത്രം പല്ലൊട്ടി: നയന്റീസ് കിഡ്‌സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്
നവാഗത സംവിധായകന്‍ ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)
ജനപ്രീതിയും കലാമേന്മയുംന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)