മമ്മൂട്ടി-പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്നു. ഇരുവര്‍ക്കും ഇഷ്ടപ്പെട്ട കഥയും സിനിമയും മുന്നിലുണ്ട്. ഇക്കാര്യം പൃഥ്വിരാജ് തന്നെ തുറന്നു പറഞ്ഞു.
എന്നാല്‍ മമ്മൂട്ടിക്ക് ബാക്ക് ടു ബാക്ക് സിനിമ തിരക്കുകളില്‍ ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമയ്ക്കായി സമയം കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ ചലഞ്ച് എന്നാണ് പൃഥ്വിരാജ് പുതിയ അഭിമുഖത്തിനിടെ പറഞ്ഞത്.
'ഞങ്ങള്‍ കഥ കേട്ടിട്ടുണ്ട് ഒരു സിനിമയില്‍ മമ്മൂക്കയും പൃഥ്വിരാജും ഒന്നിച്ചാല്‍ നന്നാകുമെന്നും അല്ലെങ്കില്‍ ഏതെങ്കിലും കഥാപാത്രങ്ങള്‍ ചെയ്താല്‍ നല്ലതായിരിക്കുമെന്നും ആളുകള്‍ പറയുമല്ലോ.
മമ്മൂക്കയ്ക്കും എനിക്കും ഇഷ്ടപ്പെട്ട ഒരു സിനിമയും കഥയും ഒക്കെയുണ്ട്. പക്ഷേ നിര്‍ഭാഗ്യവശാല്‍ മമ്മൂക്ക ഒരുപാട് ബിസിയാണ്. അദ്ദേഹത്തിന് ചെയ്യാന്‍ ബാക്ക് ടു ബാക്ക് സിനിമകള്‍ ഉണ്ട്. ഇപ്പോള്‍ സമയം കണ്ടെത്തുക എന്നതാണ് ഈ സിനിമയുടെ ചലഞ്ച്.',- പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
അതേസമയം നേരത്തെ പൃഥ്വിരാജ് മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരു താരങ്ങളും ഒന്നിച്ച് വേഷമിടുന്നത്. മമ്മൂട്ടിയുടെ കൂടെ പൃഥ്വിരാജിനെ കൊണ്ടുവരാനായിരുന്നു നിര്‍മാതാക്കള്‍ ആദ്യം ശ്രമിച്ചത്. പകരക്കാരനായി ജോജുവിനെ പിന്നീട് സമീപിച്ചു. ജോജു ജോര്‍ജ് സമ്മതം നല്‍കിയതോടെ വൈകാതെ ആരംഭിക്കും എന്ന തരത്തില്‍ ആയിരുന്നു റിപ്പോര്‍ട്ടുകള്‍.
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിന്‍ കെ. ജോസ്. സിനിമയിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍തന്നെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കും എന്നുമാണ് കേള്‍ക്കുന്നത്.