സ്‌ട്രെസ് ലെവല്‍ കുറയ്ക്കാന്‍ നന്നായി ഭക്ഷണം കഴിച്ചു,ഒരുമാസംകൊണ്ട് 10 കിലോ ശരീരഭാരം കൂടി, രണ്ടാഴ്ചകൊണ്ട് പഴയ രൂപത്തിലേക്ക്, മാറ്റത്തിന്റെ രഹസ്യത്തെക്കുറിച്ച് നടി പാര്‍വതി കൃഷ്ണ

കെ ആര്‍ അനൂപ്
തിങ്കള്‍, 13 മെയ് 2024 (12:12 IST)
parvathy r krishna
ദിനചര്യയായി മാറിയ വ്യായാമം പല കാരണങ്ങള്‍ കൊണ്ട് മുടങ്ങി പോവാറുണ്ട്. ദിവസങ്ങളും ആഴ്ചകളും മാസങ്ങളുടെയും ഇടവേളകള്‍ എടുക്കുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. കാലങ്ങളുടെ പരിശ്രമത്തിലൂടെ ശീലമായി മാറിയ വ്യായാമം ഇടവേള വരുന്നതോടെ നമ്മളില്‍ നിന്നും അകന്ന് പോകുന്ന കാഴ്ചയും കണ്ടിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് നടി പാര്‍വതി കൃഷ്ണ കടന്നുപോയത്. അതോടെ ദിവസവും ചെയ്തിരുന്ന വ്യായാമം മുടങ്ങി. ഭക്ഷണപ്രേമി കൂടിയായ പാര്‍വതി സ്‌ട്രെസ് ലെവല്‍ കുറയ്ക്കാന്‍ നന്നായി ഭക്ഷണം കഴിച്ചാല്‍ മതി എന്ന് പറഞ്ഞു കേട്ടതോടെ ഫുഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കാര്യങ്ങള്‍ കൈയില്‍നിന്ന് പോയി. ഇതോടെ ഒരു മാസത്തിനുള്ളില്‍ തന്നെ 10 കിലോ ശരീരഭാരം വര്‍ദ്ധിച്ചു. 
 
ഇതോടെ പാര്‍വതിയുടെ ആത്മവിശ്വാസം നില താഴ്ന്നു. ഒരുമാസംകൊണ്ട് 10 കിലോയോളം ശരീരഭാരം വര്‍ദ്ധിച്ചിരിക്കുന്നു. കൃത്യമായി ചെയ്തിരുന്ന വ്യായാമവും മുടങ്ങി. എന്നാല്‍ പഴയതുപോലെ ആവാന്‍ പാര്‍വതിയുടെ മനസ്സ് ആഗ്രഹിച്ചു. വിട്ടുകൊടുക്കാന്‍ നടി തയ്യാറായില്ല. ഭക്ഷണത്തോടുള്ള തന്റെ ആഗ്രഹങ്ങളെ നിയന്ത്രിച്ചു. രണ്ടാഴ്ചത്തെ ഭക്ഷണ നിയന്ത്രണവും കൃത്യമായ വ്യായാമവും നടിയെ വീണ്ടും പഴയ രൂപത്തിലേക്ക് എത്തിച്ചു. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും ചേര്‍ന്നപ്പോള്‍ തനിക്ക് ഇത് സാധിച്ചൊന്നും എനിക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും നേടാന്‍ ആകുമെന്നും പറഞ്ഞു കൊണ്ടാണ് പാര്‍വതി മാറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 
 
പ്രസവശേഷം കൂടിയ തടി 86 കിലോയില്‍ നിന്ന് 57 കിലോയാക്കിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ താരം പങ്കുവെച്ചിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PARVATHY (@parvathy_r_krishna)

അമ്മ മാനസം എന്ന സീരിയലിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് പാര്‍വതി എത്തിയത്. പ്രസവശേഷം ശരീര ഭാരം വര്‍ധിച്ചതും പിന്നെ അത് കുറച്ചുതുമെല്ലാം എങ്ങനെയായിരുന്നു എന്ന കാര്യം താരം ആരാധകരോട് യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഫിറ്റ്‌നസിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് താരം.ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article