മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. താരത്തിന്റെ കുടുംബവിശേഷങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സുല്‍ഫത്തും മക്കളായ സുറുമിയും ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കൊപ്പം പല വേദികളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടിയുടെ കുടംബ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും രണ്ടാമത്തെ കുഞ്ഞായാണ് ദുല്‍ഖര്‍ സല്‍മാന്‍ ജനിക്കുന്നത്. പിതാവിനെ പോലെ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദുല്‍ഖര്‍ തീരുമാനിച്ചത്. എന്നാല്‍, തന്റെ പഠനമെല്ലാം പൂര്‍ത്തിയാക്കിയാണ് ദുല്‍ഖര്‍ സിനിമയിലേക്ക് കാലെടുത്ത് വച്ചത്. ഇന്ന് പിതാവിനെ പോലെ തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന യൂത്ത് സ്റ്റാര്‍ കൂടിയാണ് ദുല്‍ഖര്‍.