പ്രണയദിനത്തില്‍ കാളിദാസിന് വിസ്മയ കത്തെഴുതി; കാളി കാണുമെന്നും സെല്‍ഫിയെടുക്കുമെന്നും വിസ്മയ പറഞ്ഞു

കെ ആര്‍ അനൂപ്

ബുധന്‍, 23 ജൂണ്‍ 2021 (10:56 IST)
വിസ്മയയുടെ മരണവാർത്ത കേരളത്തിന്റെ നൊമ്പരമാകുന്നു. വിസ്മയ തനിക്ക് എഴുതിയ കത്തിനെക്കുറിച്ച് പറയുകയാണ് കാളിദാസ് ജയറാം. വേദനയൊടുകൂടിയാണ് നടൻ ഇക്കാര്യം അറിയിച്ചത്.
 
'പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്
നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്'- കാളിദാസ് ജയറാം കുറിച്ചു.
 
ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടമായത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും നടൻ പറയുന്നു. 
 
സോഷ്യൽ മീഡിയയിൽ ഇതു വെറുമൊരു ഹാഷ്ടാഗ് മാത്രമാകാതെ പെൺകുട്ടികളെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടു വരണമെന്നും കാളിദാസ് ഓർമിപ്പിച്ചു.
 
 
വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനു പിന്നിലെ കാര്യങ്ങൾ സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍