അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ നിസാം ബഷീർ ചിത്രം റോഷാക്ക്. സൈക്കോളജിക്കൽ, ഹൊറർ,റിവഞ്ച് ത്രില്ലർ ഘടകങ്ങളെല്ലാം ചേരുന്ന സിനിമ ഒരാഴ്ചകൊണ്ട് 20 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുപ്രധാനമായ റോളിൽ ആസിഫ് അലിയും ഉണ്ടായിരുന്നു. എന്നാൽ സിനിമയിൽ ആസിഫിൻ്റെ മുഖം ഒരിക്കലും കാണിക്കുന്നില്ല. ഇതിനെ പറ്റി മനസ് തുറന്നിരിക്കുകയാണ് മമ്മൂട്ടി.
ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലെ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനുത്തരമായാണ് മമ്മൂട്ടി സംസാരിച്ചത്. ആസിഫ് അലിയോട് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്നേഹമാണ് അവനോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മുഖമാണ് ഏറ്റവും പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാൾ നിങ്ങൾ ബഹുമാനിക്കണം.
മനുഷ്യന്‍റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകൾ കണ്ടാണ് ആസിഫ് അലി സിനിമയിൽ ഉണ്ടെന്ന് അറിയാത്തവർ പോലും അയാളെ തിരിച്ചറിഞ്ഞത്. അത്രത്തോളം കണ്ണുകൊണ്ട് ആസിഫ് അഭിനയിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് മറ്റെല്ലാ
ഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോഗിക്കാനുള്ള അവസരമെ ഉണ്ടായിട്ടുള്ളു. അതിന് നമ്മൾ കയ്യടിക്കണം മമ്മൂട്ടി പറഞ്ഞു.