ക്ലാസും മാസും നിറഞ്ഞ മാമാങ്കം, മമ്മൂക്കയുടെ ഗംഭീര സംഭവം ! - ഓസ്ട്രേലിയയിൽ ആദ്യ ഷോ, പ്രതികരണം

നീലിമ ലക്ഷ്മി മോഹൻ
വ്യാഴം, 12 ഡിസം‌ബര്‍ 2019 (11:52 IST)
ലോക സിനിമയുടെ മുന്നിലേക്ക് മമ്മൂട്ടിയുടെ മാമാങ്കം എത്തിയിരിക്കുകയാണ്. മലയാളത്തിനും കേരളക്കരയ്ക്കും മമ്മൂട്ടി നൽകുന്ന സമ്മാനമാണ് മാമാങ്കമെന്നും പറയാം. കാത്തിരിപ്പിനൊടുവിൽ ഓസ്ട്രേലിയയിൽ ആദ്യ ഷോ പൂർത്തിയായി. മികച്ച പ്രതികരണമാണ് എങ്ങുമുള്ളത്. 
 
ആരാധകർ അതിശയത്തോടെ അതിലുപരി ആകാംഷയോടെ കാത്തിരുന്ന മാമാങ്ക മഹോത്സവത്തിനു കൊടിയേറി. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം. മാസും ക്ലാസും ചേർന്ന അതിഗംഭീര സംഭവമാണ് മാമാങ്കമെന്ന് കണ്ടവർ ഒന്നടങ്കം പറയുന്നു. 
 
‘ആസ്ട്രേലിയയിലെ സൺഷൈൻ വില്ലേജ് സിനിമാസിൽ നിന്നും ആദ്യ ഫലം വന്നു കഴിഞ്ഞു.. ക്‌ളാസും മാസ്സും എല്ലാം തികഞ്ഞ മമ്മുക്കയുടെ ഒരു ഗംഭീരസംഭവം !! കുടുംബ പ്രേക്ഷകരെ മുഴുവൻ കയ്യിലെടുക്കുന്ന ആദ്യ പകുതിയും തിയേയേറ്ററിൽ ആരാധകരെ ആഘോഷത്തിന്റെ നെറുകയിൽ എത്തിച്ച രണ്ടാം പകുതിയും അച്യുതൻ എന്ന ബാലന്റെ അത്ഭുത പ്രകടനവും എല്ലാം ചേരുന്ന ഒരുഗ്രൻ സിനിമ !! നന്ദി മമ്മുക്ക : നന്ദി വേണു കുന്നപ്പള്ളി : നന്ദി മാമാങ്കം ക്രൂ‘ - റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ കുറിച്ചു. 
 
എം പത്മകുമാറാണ് സംവിധാനം. നാല് ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷോ ഓസ്ട്രേലിയയിൽ ആരംഭിച്ചു. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളും ചേർന്ന കിടിലൻ ഇമോഷണൽ ത്രില്ലർ തന്നെ. മലയാളി പ്രേക്ഷകറരെ അമ്പരപ്പിക്കുന്ന മേക്കിംഗ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article