ഇത് ചരിത്രം, അത്ഭുതം, അത്യുഗ്രൻ ; മാമാങ്ക മഹോത്സവത്തിന് കൊടിയേറി, ആദ്യ പ്രതികരണം

കെ കെ

വ്യാഴം, 12 ഡിസം‌ബര്‍ 2019 (08:49 IST)
ലോക സിനിമയുടെ മുന്നിലേക്ക് മമ്മൂട്ടിയുടെ മാമാങ്കം എത്തിയിരിക്കുകയാണ്. മലയാളത്തിനും കേരളക്കരയ്ക്കും മമ്മൂട്ടി നൽകുന്ന സമ്മാനമാണ് മാമാങ്കമെന്നും പറയാം. ആരാധകർ അതിശയത്തോടെ അതിലുപരി ആകാംഷയോടെ കാത്തിരുന്ന മാമാങ്ക മഹോത്സവത്തിനു കൊടിയേറി. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം. 
 
എം പത്മകുമാറാണ് സംവിധാനം. നാല് ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷോ ഓസ്ട്രേലിയയിൽ ആരംഭിച്ചു. ആദ്യ പകുതി കഴിയുമ്പോൾ ഗംഭീര സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളും ചേർന്ന കിടിലൻ ഇമോഷണൽ ത്രില്ലർ തന്നെ. മലയാളി പ്രേക്ഷകറരെ അമ്പരപ്പിക്കുന്ന മേക്കിംഗ്. 
 
മമ്മൂട്ടി ചരിത്ര കഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെയും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. വടക്കന്‍ വീരഗാഥ പോലുളള സിനിമകളിലെല്ലാം തന്നെ അദ്ദേഹത്തിന്റെ പ്രകടനം സിനിമാ പ്രേമികള്‍ കണ്ടതാണ്. മാമാങ്കത്തിലും മമ്മൂട്ടി മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരിക്കുകയാണ്. 
 
12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടി എത്തുന്നത്. കാത്തിരിക്കാൻ ഇതിൽ കൂടുതൽ വേറെന്ത് വേണമെന്നാണ് ആരാധകരും ചോദിച്ചത്. ഏതായാലും ആ കാത്തിരിപ്പ് വെറുതേയായില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍