കലിപ്പ് ലുക്കിൽ അൻപത്തഞ്ചുക്കാരൻ സുലൈമാനായി ഫഹദ് ഫാസിൽ, മാലിക് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ

ബുധന്‍, 4 മാര്‍ച്ച് 2020 (18:26 IST)
ഫഹദ് ഫാസിലിനേയും നിമിഷ സജയനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മാലിക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ അൻപത്തനഞ്ചുക്കാരനായ സുലൈമാൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ടേക്ക്ഓഫിന് ശേഷം മഹേഷ് നരയണൻ ഒരുക്കുന്ന ചിത്രം പല കാലഘട്ടങ്ങളിലായാണ് കഥ പറയുന്നത്. സുലൈമാൻ എന്ന കഥാപാത്രത്തിന്റെ 20 മുതൽ 57 വയസ്സ് വരെയുള്ള  നാല് ഘട്ടങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്.തീരദേശത്തെ ഭൂമികൈയേറ്റവും സുലൈമാന്റെ വ്യക്തിഗത ജീവിതവുമെല്ലാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
 
27 കോടിയോളം മുതൽമുടക്കുള്ള ചിത്രം ഫഹദ് ഫാസിൽ അഭിനയിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണ്. ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ,അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്,ജലജ തുടങ്ങിയവരും അഭിനയിക്കുന്നു. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്ന ചിത്രത്തിന് ബാഹുബലി സ്റ്റണ്ട് ഡയറക്ടറായിരുന്ന ലീ വിറ്റേക്കറാണ് സംഘടനം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍