അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിൽ നിന്ന് ഏതാണ്ട് പതിനേഴു മിനിറ്റുകളോളം വരുന്ന രംഗങ്ങള്‍ വെട്ടിമാറ്റണം എന്നാണ് റീജ്യണൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നേരത്തെ ആവശ്യപ്പെട്ടത്. അതിനോട് വിയോജിച്ച നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കിയാണ് പ്രദർശനാനുമതി സമ്പാദിച്ചത്.