മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് പ്രശസ്‌ത സംവിധായകനായ ഗൗതം മേനോൻ. മോഹൻലാൽ ഒന്ന് സമ്മതം മൂളുകയാണെങ്കിൽ തന്റെ പുതിയ ചിത്രത്തിന്റെ ജോലികൾ അപ്പോൾ തന്നെ ആരംഭിക്കുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ വ്യക്തമാക്കി. കുറച്ച് വർഷങ്ങൾ മുൻപ് മോഹൻലാലും ഗൗതം മേനോനും ഒരുമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ സിനിമ യാഥാർത്ഥ്യമായില്ല.
അതേസമയം മമ്മൂട്ടിയുമായി അടുത്തിടെ താൻ ഒരു സിനിമയ്‌ക്കായി ചർച്ച ചെയ്‌തിരുന്നെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ലെന്നും ഗൗതം മേനോൻ പറഞ്ഞു. ധനുഷ് നായകനായി പുറത്തിറങ്ങിയ എന്നൈ നോക്കും പായും തോട്ടയാണ് അവസാനമായി ഗൗതം മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസിൽ പ്രധാനകഥാപാത്രമായി പുറത്തിറങ്ങിയ ട്രാൻസിൽ ഗൗതം മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.