ഇപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനും ടീനേജ് പടം ചെയ്യാനാകില്ല: ഫാസിൽ

ചിപ്പി പീലിപ്പോസ്

വെള്ളി, 14 ഫെബ്രുവരി 2020 (11:04 IST)
സിനിമയിൽ മാറ്റങ്ങൾ വന്നതായി തോന്നുന്നില്ലെന്ന് സംവിധായകൻ ഫാസിൽ. ഇപ്പോഴത്തെ സിനിമകളെ ന്യൂജൻ സിനിമകൾ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഫാസിൽ ഇങ്ങനെ മറുപടി നൽകിയത്. 
 
മറ്റൊരു പേര് കണ്ടുപിടിക്കാനാവാത്തത് കൊണ്ട് അങ്ങനെ വിളിക്കുന്നുവെന്ന് മാത്രം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തെ എന്തുകൊണ്ടാണ് ആരും ന്യൂജൻ ചിത്രം എന്ന് വിളിക്കാതിരുന്നതെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. കാലം പോകുംതോറും ഓരോരുത്തരും പുതിയ പുതിയ രീതിയിലേക്ക് വരും. പക്ഷേ സിനിമയുടെ ആ സിംഹാസനം എപ്പോഴും അവിടെ കിടക്കും. 
 
ഇപ്പോള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ടീനേജ് പടം ചെയ്യാനാവില്ല. അപ്പോള്‍ പുതിയ ആളുകളെ വെച്ച് ചെയ്യാന്‍ തുടങ്ങി അതിന് ന്യൂജെന്‍ എന്ന പേരുമിട്ടുവെന്ന് ഫാസിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍