രജിത്തും ഫുക്രുവും തമ്മില്‍ വലിയൊരു വാക്ക് തകര്‍ക്കം ഉണ്ടാവുകയും അത് കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. കണ്ണ് പരിശോധനയ്ക്കായി പുറത്ത് പോയ മത്സരാര്‍ഥികള്‍ തിരിച്ച് വരുപ്പോൾ ആദ്യം വീടിന്റെ വാതില്‍ തുറന്ന് ഉള്ളില്‍ കയറാന്‍ ശ്രമിച്ച ഫുക്രുവിനെ മാറ്റി ആദ്യം കയറാന്‍ രജിത്ത് എത്തി. ഇതായിരുന്നു തുടക്കം. വാക് തർക്കമായി ഒടുവിൽ അത് കൈയ്യാങ്കളി ആയി.
രജിത്തിന്റെ വസ്ത്രത്തിന് മുകളില്‍ പിടിച്ച ഫുക്രുവിനെ പിന്തിരിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചിരുന്നു. നീ ഇങ്ങനെ ചെയ്യരുതെന്ന് ആര്യ അടക്കമുള്ള മത്സരാര്‍ഥികള്‍ ഫുക്രുവിനോട് പറയും ചെയ്തു. എന്തായാലും വലിയ ബഹളത്തിനൊടുവിലാണ് ഈ വഴക്ക് അവസാനിച്ചത്. ഇപ്പോഴിതാ, അധ്യാപകനായ ഒരാൾക്ക് നേരെ പ്രായം പോലും നോക്കാതെ ഫുക്രു ചെയ്തത് വളരെ മോശം പ്രവൃത്തിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഹരീഷ് കണാരൻ.
'വെരി ബാഡ് ഗെയിം. കാണുമ്പോള്‍ തന്നെ വിഷമം തോന്നുന്നു. ഒരു അധ്യാപകന്‍ എന്നത് പോട്ടെ, അദ്ദേഹത്തിന്റെ വയസിനെ എങ്കിലും മാനിക്കാമായിരുന്നു. ശക്തമായ വിയോജിപ്പ്' എന്നും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രജിത്തിന്റെ പ്രായം മറന്നുള്ള ഫുക്രുവിന്റെ ആക്രമണത്തെ കുറിച്ച് താരം പറഞ്ഞത്.