ത്രില്ലടിപ്പിക്കാനും ചിരിപ്പിക്കാനും തയ്യാറായിക്കോളൂ... ഇന്ന് തീയേറ്ററുകളില്‍ എത്തുന്ന മലയാള സിനിമകള്‍

കെ ആര്‍ അനൂപ്
വെള്ളി, 6 ജനുവരി 2023 (10:07 IST)
ഇന്ന് തിയേറ്ററുകളിലെത്തുന്ന മലയാള സിനിമകള്‍.
 
തേര്
 
ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി സംവിധായകന്‍ എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന 'തേര്' ജനുവരി 6 ന് തിയേറ്ററുകളിലേക്കെത്തുന്നു. 
 കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം ചൂണ്ടിക്കാണിക്കുന്നത് നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയില്‍ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ്. 
എന്നാലും ന്റെളിയാ
 
സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'എന്നാലും ന്റെളിയാ'. നവാഗതനായ ബാഷ് മൊഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ആറിന് പ്രദര്‍ശനത്തിന് എത്തും.
ഗായത്രി അരുണ്‍ ആണ് നായിക.സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ജിന്ന്
 
സൗബിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് ഇന്ന് മുതല്‍ പ്രദര്‍ശനത്തിന് എത്തും. സിനിമയില്‍ മികച്ച പ്രകടനം തന്നെ സൗബിന്‍ കാഴ്ചവെച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article