മലയാള സിനിമകള്‍ വേണ്ടെന്നു വയ്‌ക്കേണ്ടിവന്നു, 'തെങ്കാശിപ്പട്ടണം' അതില്‍ ഒന്നാണ്, നടി അഭിരാമി പറയുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (12:09 IST)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.ടെലിവിഷന്‍ അവതാരകയായി തുടങ്ങിയ താരം മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ചു. തമിഴ് സിനിമയില്‍ തിരക്കിലായ സമയത്ത് ചില മലയാള സിനിമകള്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് അഭിരാമി തന്നെ പറയുകയാണ്.
 
'തമിഴില്‍ തിരക്കായപ്പോള്‍ എനിക്ക് ഒന്നുരണ്ട് നല്ല മലയാള സിനിമകള്‍ വേണ്ടെന്നു വയ്‌ക്കേണ്ടിവന്നു. 'തെങ്കാശിപ്പട്ടണം' അതില്‍ ഒന്നാണ്. തമിഴില്‍ രാജ്കമല്‍ മൂവീസിന്റെ തന്നെ ഒരു സിനിമ വേണ്ടെന്നു വച്ചു',- എന്നാണ് അഭിരാമി പറയുന്നത്. വേറെ രണ്ട് സിനിമകള്‍ നടക്കുന്നതുകൊണ്ട് നടക്കുന്നതിനാലാണ് കമല്‍ഹാസന്‍ വിളിച്ചപ്പോള്‍ ആ സിനിമ വേണ്ടെന്നുവയ്‌ക്കേണ്ടി വന്നതെന്നും നടി പറഞ്ഞു. 
 
സുരേഷ് ഗോപിയുടെ ലീഗല്‍ ത്രില്ലര്‍ ഗരുഡന്‍ എന്ന ചിത്രത്തിലാണ് അഭിരാമി ഒടുവിലായി അഭിനയിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article