'ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്, തേടി വരുന്നത് ഡള്‍ മേക്കപ്പുള്ള കഥാപാത്രങ്ങളും നാടന്‍ വേഷങ്ങളും മാത്രമെന്ന് ശാന്തി ബാലചന്ദ്രന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (11:04 IST)
നാടകത്തിലൂടെയാണ് നടി ശാന്തി ബാലചന്ദ്രന്‍ സിനിമയില്‍ എത്തിയത്. 2017ല്‍ പുറത്തിറങ്ങിയ ടോവിനോയുടെ തരംഗത്തില്‍ നായികയായ ശാന്തി വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂ. ലുക്കില്ലാത്തതിന്റെ പേരില്‍ സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ശാന്തി.
 
നാടന്‍ വേഷങ്ങളും കുറച്ച് ഡള്‍ മേക്കപ്പുള്ള കഥാപാത്രങ്ങളും മാത്രമാണ് തന്നെ തേടി വരുന്നതെന്നും അല്ലാത്ത കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഓഡിഷന്‍ നല്‍കാന്‍ തയ്യാറായാലും, ലുക്ക് ശരിയല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടെന്നും ശാന്തി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ഗ്രാമീണ വേഷങ്ങളാകും ചേരുക എന്നാണ് പലരും പറഞ്ഞതെന്നും നടി പറയുന്നു.
 
 മീനവിയല്‍ എന്ന വെബ് സീരിസില്‍ സഹസംവിധായിക പ്രവര്‍ത്തിച്ചിട്ടുള്ള ശാന്തി എന്നെന്നും എന്ന സിനിമയില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.ആമസോണില്‍ ശ്രദ്ധ നേടിയ സ്വീറ്റ് കാരം കോഫിയില്‍ ശാന്തി അഭിനയിച്ചിരുന്നു. നടി ലക്ഷ്മിക്കും മധുബാലയ്ക്കും ഒപ്പമായിരുന്നു ശാന്തി അഭിനയിച്ചത്.    
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍