മലയാള സിനിമ അശോകനെ കൂടുതല്‍ ഉപയോഗിക്കണം:എം എ നിഷാദ്

കെ ആര്‍ അനൂപ്

തിങ്കള്‍, 23 ജനുവരി 2023 (10:13 IST)
നന്‍പകല്‍ നേരത്ത് മയക്കത്തെ പ്രശംസിച്ച് സംവിധായകന്‍ എം എ നിഷാദ്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനോടൊപ്പം അശോകന്റെ അഭിനയവും സംവിധായകനെ ഏറെ ഇഷ്ടമായി.മലയാള സിനിമ അശോകനെ കൂടുതല്‍ ഉപയോഗിക്കണമെന്നാണ് അദ്ദേഹം എഴുതിയത്.
 
നിഷാദിന്റെ വാക്കുകളിലേക്ക്
 
''നന്‍പകല്‍ നേരത്ത് മയക്കം''
 
S ഹരീഷിന്റെ തിരക്കഥ ലിജോ ജോസ് പല്ലിശ്ശേരിയുടെ സാക്ഷാത്ക്കാരം..മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടം.മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തേക്കാവുന്ന സിനിമ..
 
ഇതാണ് എന്റെ ഒറ്റ കവിള്‍ റിവ്യൂ..
 
ഇന്ന് ദുബായിലെ സഹറ സെന്റ്‌ററില്‍
ഉച്ച മയക്കം കഴിഞ്ഞ നേരത്താണ് കണ്ടത്
എല്ലാതരം പ്രേക്ഷകരെയും,തൃപ്തിപ്പെടുത്തുമോ എന്നറിയില്ല..
പക്ഷെ ഓരോ ഫ്രെയിമിലും,ഒരു സംവിധായകന്റ്‌റെ കൈയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്..തമിഴ്‌നാട്ടിലെ ഒരുള്‍ഗ്രാമത്തില്‍ എത്തിയ
പ്രതീതി..ഭാരതീ രാജയുടേയും,കെ ബാലചന്ദറുടെയും സിനിമകളുടെ
ഗൃഹാതുരത്വം ഫീല്‍ ചെയ്തു..അഭിനേതാക്കള്‍ എല്ലാവരും നന്നായി
പക്ഷെ മമ്മൂട്ടി സാറിനൊപ്പം,തിളങ്ങിയത് അശോകനാണ്...മലയാള സിനിമ അശോകനെ കൂടുതല്‍ ഉപയോഗിക്കണം..പശ്ചാത്തല സംഗീതം,പഴയ തമിഴ് പാട്ടുകള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്..ആ പാട്ടുകളിലെ വരികളും കഥാ സന്ദര്‍ഭത്തിന്
യോജിച്ചത് തന്നെ..
ലിജോ പല്ലിശ്ശേരി
ബ്രില്ല്യന്‍സ് കൂടിയാണ്
 ''നന്‍പകല്‍ നേരത്ത് മയക്കം''
 
അണിയറക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ !
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍