നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു മാസ് സിനിമയ്ക്കായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. ലിജോ നേരത്തെ മമ്മൂട്ടിയോട് പങ്കുവെച്ച രണ്ട് കഥകളില്‍ ഒരെണ്ണമാണ് ഇത്തവണ സിനിമയാക്കുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.