മക്കൾ വളർന്നപ്പോൾ മമ്മൂട്ടിയും ജോർജും ചെറുപ്പമായി: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (17:19 IST)
മമ്മൂക്കയുടെ പ്രായം റിവേഴ്‌സ് ഗിയറിലാണെന്ന വിശേഷണം മലയാളക്കരയെ സംബന്ധിച്ച് ഏറെ കേട്ടുപഴകിയ ഒന്നാണ്. പലപ്പോഴായി സോഷ്യൽ മീഡിയയെ ഇളക്കിമറിക്കാനും മമ്മൂട്ടിയുടെ ചിത്രങ്ങൾക്കായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു ചിത്രം കൂടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മമ്മൂക്കയുടെ സന്തതസഹചാരികൂടിയായ മെയ്‌ക്കപ്പ് മാൻ ജോർജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്.
 
മക്കള്‍ കുട്ടികളായിരിക്കുമ്പോള്‍ മമ്മൂക്കയോടൊപ്പമുള്ള 2015 ലെ ചിത്രവും, 2021ലെ ഏറ്റവും പുതിയ ഒരു ചിത്രവുമാണ് ജോർജ് പങ്കുവെച്ചത്. ചിത്രം വൈറലായതോടെ നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. കുട്ടികൾ വളർന്ന് വലുതായെങ്കിലും മമ്മൂക്കയ്ക്കും ജോർജിനും ഒരു മാറ്റവുമില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article