'ഊര്‍ജ്ജസ്വലമായ അനുഭവം', നിവിന്‍ പോളിക്കൊപ്പമുള്ള സിനിമയെക്കുറിച്ച് ആസിഫ് അലി

കെ ആര്‍ അനൂപ്
ബുധന്‍, 21 ഏപ്രില്‍ 2021 (11:09 IST)
നീണ്ട ഇടവേളയ്ക്കു ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് 'മഹാവീര്യര്‍'.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ആസിഫ്.
 
'മഹാവീര്യര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഊര്‍ജ്ജസ്വലമായ അനുഭവമായിരുന്നു, മാത്രമല്ല നമ്മളെല്ലാവരും ഒരുപാട് പോരാട്ടങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയ സിനിമകളില്‍ ഒന്നായിരിക്കാം ഇത്. എന്തൊരു മികച്ച ടീമായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. സ്‌ക്രീനില്‍ സിനിമയൊരു അത്ഭുതകരമായ സാഹസിക യാത്രയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു'-ആസിഫ് അലി കുറിച്ചു.
 
കന്നഡ താരം ഷാന്‍വി ശ്രീയാണ് നായിക. സിദ്ദിഖ്,ലാല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും. എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ തന്നെയാണ്തി രക്കഥയൊരുക്കിയിരിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. നിവിന്‍പോളിയും ഷംനാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ട്രാഫിക്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫ് നിവിനും നേരത്തെ ഒന്നിച്ച് അഭിനയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article