അനിമലിന് ശേഷം പ്രഭാസിനെ നായകനാക്കി സ്പിരിറ്റ്, സന്ദീപ് റെഡ്ഡി സിനിമയിൽ പ്രഭാസിന് വില്ലനാകുന്നത് കൊറിയൽ ലാലേട്ടൻ!

അഭിറാം മനോഹർ
തിങ്കള്‍, 8 ജൂലൈ 2024 (14:57 IST)
Prabhas, Cinema
കല്‍കി 2898 എന്ന സിനിമയുടെ വമ്പന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം ഹൈപ്പ് മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ബാഹുബലിയായ പ്രഭാസ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ വന്‍ വിജയത്തിന് ശേഷം സാഹോ,ആദിപുരുഷ്,സലാര്‍ തുടങ്ങിയ സിനിമകളുമായി എത്തിയെങ്കിലും വലിയ രീതിയില്‍ വിജയങ്ങളാകാന്‍ ഈ സിനിമകള്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ കല്‍കിയിലൂടെ ഇതിന്റെയെല്ലാം കുറവ് പ്രഭാസ് നികത്തിയിരിക്കുകയാണ്.
 
 കല്‍കിയുടെ വമ്പന്‍ വിജയത്തിന് ശേഷം ഏതെല്ലാം സിനിമകളിലാകും പ്രഭാസ് ഇനി അഭിനയിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ അനിമല്‍ സിനിമയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയ്‌ക്കൊപ്പമാകും പ്രഭാസിന്റെ അടുത്ത സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ഒരു വയലന്റ് പോലീസ് ഓഫീസറായിട്ടാകും പ്രഭാസ് വേഷമിടുന്നത്. സിനിമയില്‍ പ്രഭാസിന്റെ വില്ലനായി കൊറിയന്‍ സൂപ്പര്‍ താരം മാ ഡോങ്- സിയോകിനെയാണ് സന്ദീപ് റെഡ്ഡി അവതരിപ്പിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
 കൊറിയന്‍ ആക്ഷന്‍ സിനിമകളിലൂടെ ലോകമെങ്ങും ആരാധകരുള്ള ഡൊങ് ലി എന്ന റിയപ്പെടുന്ന മാ ഡോങ്- സിയോക്കിന് കേരളത്തില്‍ ഒട്ടേറെ ആരാധകരാണുള്ളത്. കൊറിയന്‍ ലാലേട്ടന്‍ എന്ന് മലയാളികള്‍ സ്‌നേഹത്തില്‍ വിളിക്കുന്ന ഡോങ് ലി വില്ലന്‍ വേഷത്തിലെത്തുമെങ്കില്‍ സിനിമ തീപാറുമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയ്ക്കായി കൊറിയന്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരെ അണിയറ പരവര്‍ത്തകര്‍ ബന്ധപ്പെട്ടതായും വിവരമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article