Kalki 2898 AD: ബോക്സോഫീസിൽ ആയിരം കോടി തൊടാൻ ഇനി മണിക്കൂറുകൾ മാത്രം, കേരളത്തിലും വമ്പൻ കുതിപ്പ് നടത്തി കൽകി 2898

അഭിറാം മനോഹർ
തിങ്കള്‍, 8 ജൂലൈ 2024 (13:14 IST)
ആഗോള ബോക്‌സോഫീസില്‍ നിന്നും ആയിരം കോടി നേട്ടം സ്വന്തമാക്കാനൊരുങ്ങി പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ സിനിമയായ കല്‍കി 2898. റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന സിനിമ ഇതുവരെ 900 കോടി രൂപയിലധികമാണ് ആഗോള ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 24 കോടി രൂപയാണ് സിനിമ കഴിഞ്ഞ 11 ദിവസങ്ങള്‍ക്കുള്ളില്‍ നേടിയത്.
 
പ്രഭാസിന് പുറമെ അമിതാബ് ബച്ചന്‍,ദീപിക പദുക്കോണ്‍,കമല്‍ഹാസന്‍ എന്ന് തുടങ്ങി ചെറിയ വേഷങ്ങളിലും വമ്പന്‍ താരനിരയാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മഹാഭാരത കാലത്ത് നിന്ന് തുടങ്ങുന്നതാണ് സിനിമയുടെ പ്രമേയം. സയന്‍സ് ഫിക്ഷനും ഇതിഹാസ കഥാപാത്രങ്ങളും അടങ്ങുന്ന സിനിമയെ ഇന്ത്യയാകെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തെലുങ്കിന് പുറമെ ഹിന്ദിയിലും സിനിമ വലിയ കളക്ഷനാണ് സ്വന്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article