കര്‍ണാടക വികാരം വ്രണപ്പെടുത്തുന്നു; ലോകഃയിലെ ഒരു ഡയലോഗ് നീക്കം ചെയ്തു

രേണുക വേണു

ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (17:02 IST)
ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയിലെ ഒരു ഡയലോഗ് നീക്കം ചെയ്തതായി അണിയറ പ്രവര്‍ത്തകര്‍. കര്‍ണാടക വികാരം വ്രണപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഡയലോഗ് ഒഴിവാക്കിയത്. നിര്‍മാതാക്കളായ വേഫറര്‍ ഫിലിംസും ഇക്കാര്യം അറിയിച്ചു. 
 
ബെംഗളൂരുവിലാണ് സിനിമയുടെ കഥ നടക്കുന്നത്. നഗരത്തിലെ പൊലീസ് സേനയില്‍ അംഗമായ കഥാപാത്രം കര്‍ണാടകയിലെ സ്ത്രീകളെ മോശക്കാരാക്കി ഒരു ഡയലോഗ് പറയുന്നുണ്ട്. ഇതാണ് സിനിമയില്‍ നിന്ന് നീക്കം ചെയ്തത്. 'ഈ നഗരത്തിലെ പെണ്ണുങ്ങള്‍ എല്ലാം മോശക്കാരാണ്' എന്ന് അര്‍ത്ഥം വരുന്ന ഡയലോഗ് ആണിത്. 
 
കര്‍ണാടകയിലെ പ്രേക്ഷകരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡയലോഗ് നീക്കം ചെയ്തിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും മോശക്കാരായി ചിത്രീകരിക്കുകയെന്ന ലക്ഷ്യം ഇല്ലായിരുന്നെന്നും ഈ ഭാഗം ഉടന്‍ നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്നും വേഫറര്‍ അറിയിച്ചു. വേഫറര്‍ ഫിലിംസ് ക്ഷമാപണവും നടത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍