ദക്ഷിണേന്ത്യയിലെ മിക്ക മുന്‍നിര നടന്മാര്‍ക്കൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവിടെ പക്ഷേ സ്ത്രീകള്‍ക്ക് വലിയ പ്രധാന്യം ലഭിക്കുന്നില്ല. പോസ്റ്ററുകളില്‍ പോലും. അജയ് ദേവ്ഗണ്‍, മമ്മൂട്ടി പോലുള്ളവര്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എന്നാണ് ജ്യോതികയുടെ വാക്കുകള്‍. ഒരു വര്‍ഷം മുന്‍പ് പറഞ്ഞതാണെങ്കിലും ഇപ്പോഴാണ് ഈ വാക്കുകള്‍ ചര്‍ച്ചയാകുന്നത്.
ഒരു എക്‌സ് ഉപയോക്താവാണ് ജ്യോതികയെ മാത്രം അവതരിപ്പിക്കുന്ന തമിഴ് പോസ്റ്ററുകളുടെ ചിത്രങ്ങളുടെ ഒരു കൊളാഷ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജ്യോതിക പറഞ്ഞത് പ്രകാരമാണെങ്കില്‍ ഈ പോസ്റ്ററുകളില്‍ ഉള്ളത് പിന്നെ ആരാണ് എന്ന ചോദ്യമാണ് എക്‌സിലെ ആരാധകര്‍ താരത്തിനോട് ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി സിനിമകള്‍ ചെയ്യാന്‍ കെ ബാലചന്ദറിനെ പോലെ സിനിമാക്കാരോ പരിചയസമ്പന്നരായ സംവിധായകരോ ഇല്ലെന്നും സ്ത്രീകള്‍ക്കായുള്ള കഥകള്‍ വരുന്നില്ലെന്നും ജ്യോതിക നേരത്തെ പറഞ്ഞിരുന്നു.