ഇതിനിടെ, ജ്യോതികയ്ക്ക് നേരെ സിമ്രാൻ നടത്തിയ പരോക്ഷ വിമർശനവും, സൂര്യ-ജ്യോതിക കുടുംബം മുംബൈയിലേക്ക് താമസം മാറിയതുമെല്ലാം നടിയോടുള്ള വിരോധം കൂട്ടി. ഇപ്പോൾ ജ്യോതികയെയും സൂര്യയെയും കുറിച്ച് സംസാരിക്കുകയാണ് സബിത ജോസഫ്.
മുംബെെയിലേക്ക് മാറിയ ശേഷം ജ്യോതികയുടെ കോസ്റ്റ്യൂമുകളുടെ പേരിൽ ശിവകുമാറുമായി അസ്വാരസ്യമുണ്ടായി. എന്തിനാണിങ്ങനെ ചെയ്യുന്നത്, എന്താണ് ആഗ്രഹിക്കുന്നത്, പണം ഉണ്ടല്ലോ എന്തിനാണ് സമ്പാദിക്കുന്നത് എന്നെല്ലാം ശിവകുമാർ ചോദിച്ചു. അടുത്തിടെ ഒരു വെബ് സീരീസിൽ ജ്യോതിക അഭിനയിച്ചു. ഗ്ലാമർ വേഷങ്ങൾ ആ സിനിമയിൽ ധരിച്ചിരുന്നു. അതിന്റെ പേരിൽ ജ്യോതികയെ വിളിച്ച് സംസാരിച്ചെന്ന് കേട്ടു. ചെറിയ ചെറിയ പ്രശ്നങ്ങളാണ് ജ്യോതിക വീട്ടിൽ നിന്നും അകലാൻ കാരണമെന്നും സബിത ജോസഫ് പറയുന്നു. അടുത്തിടെ ജ്യോതിക സൂര്യക്കൊപ്പം വിദേശ യാത്രയ്ക്ക് പോയപ്പോൾ ഗ്ലാമറസ് വസ്ത്രമാണ് ധരിച്ചത്. ഇതെല്ലാം സൂര്യയുടെ പിതാവിന് ഇഷ്ടമല്ലെന്നാണ് സബിത പറയുന്നത്.
അതേസമയം, കരിയറിൽ മോശം സമയത്താണ് സൂര്യയിപ്പോൾ. ഒടുവിൽ പുറത്തിറങ്ങിയ റെട്രോ എന്ന സിനിമയും പ്രേക്ഷകരെ നിരാശപ്പെടുത്തി. നടന്റെ ശക്തമായ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മറുവശത്ത് ജ്യോതികയും കരിയറിൽ തിരക്കുകളിലാണ്. തമിഴിൽ നടി സിനിമകൾ ചെയ്തിട്ട് ഏറെക്കാലമായി. സൂപ്പർസ്റ്റാറുകളുടെ നിഴലിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് ജ്യോതിക വ്യക്തമാക്കിയിട്ടുണ്ട്.