ആര്‍.ഡി.എക്‌സിന് ശേഷം ഷെയ്ന്‍ നിഗവും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലിറ്റില്‍ ഹാര്‍ട്ട്‌സ്' ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. കാര്യമായ എതിരാളികള്‍ ഇല്ലാതെ പ്രദര്‍ശനം ആരംഭിച്ച സിനിമയ്ക്ക് ആദ്യം തന്നെ മികച്ച പ്രതികരണങ്ങള്‍ നേടാനായി. പ്രേമലു,ആവേശം,ഗുരുവായൂര്‍ അമ്പലനടയില്‍ തുടങ്ങിയ സിനിമകള്‍ കണ്ട് തിയേറ്ററുകളില്‍ ചിരിച്ച അതേ അനുഭവമാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ് സമ്മാനിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.
കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമ മോളിവുഡിലെ അടുത്ത ഹിറ്റ് ആകുമോ എന്നതാണ് കണ്ടറിയേണ്ടത്. മികച്ച തുടക്കം ലഭിക്കുകയാണെങ്കില്‍ തിയേറ്ററുകളില്‍ ആള് കയറും. ഗുരുവായൂര്‍ അമ്പലനടയില്‍ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ 190 തിയേറ്ററുകള്‍ കൈവശം വച്ചിട്ടുണ്ട്. കാര്യമായ വെല്ലുവിളികള്‍ ഇല്ലാത്തതിനാല്‍ ലിറ്റില്‍ ഹാര്‍ട്ട്‌സ് വരും ദിവസങ്ങളില്‍ മലയാളികളെ ചിരിപ്പിക്കും.
വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ.
തോട്ടം സൂപ്പര്‍വൈസറായ സിബി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. വിദേശത്ത് പഠിക്കുന്ന ശോശ എന്ന കഥാപാത്രമായി മഹിമയും സിനിമയില്‍ ഉണ്ടാകും. ബാബുരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.രന്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, മാലാ പാര്‍വ്വതി, രമ്യാ സുവി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാന്ദ്രാ തോമസ്റ്റും വില്‍സണ്‍ തോമസ്സും ചേര്‍ന്നു നിര്‍മ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.രാജേഷ് പിന്നാട നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം - കൈലാസ്. ഛായാഗ്രഹണം - ലൂക്ക്‌ജോസ്. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള.