ബിജു മേനോന്‍- സുരാജ് വെഞ്ഞാറമ്മൂട് ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. പ്രേക്ഷകരെ ചിരിപ്പിക്കുന്ന എല്ലാ ഘടകങ്ങളും നിറച്ചാണ് ചിത്രം ജൂണ്‍ 21നാണ് റിലീസ്. സിനിമയുടെ ക്യാരക്ടര്‍ ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ബിജുമേനോന്‍ അവതരിപ്പിക്കുന്ന ഉണ്ണി എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കുന്നതാണ് പുതിയ ടീസര്‍. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കും.
ഒരു നഗരത്തിലെ വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ്. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ണ്‍ ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.