ആക്ഷനിൽ തിളങ്ങാൻ വിജയ് ദേവരകൊണ്ട, 'ലിഗർ' 5 ഭാഷകളിൽ റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
വ്യാഴം, 11 ഫെബ്രുവരി 2021 (12:14 IST)
പാൻ-ഇന്ത്യൻ റിലീസിനായി കാത്തിരിക്കുകയാണ് വിജയ് ദേവരകൊണ്ട. അദ്ദേഹത്തിൻറെ പുതിയ ചിത്രമായ 'ലിഗർ' 5 ഭാഷകളിലായി പുറത്തിറങ്ങും. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.
 
സെപ്റ്റംബർ 9 ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ 5 ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
 
ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറാണ് 'ലിഗർ'. കിക്ക്ബോക്‌സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് നായിക. രമ്യ കൃഷ്ണൻ, റോനിത് റോയ്, വിഷു റെഡ്ഡി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article