കെജിഎഫ്2‌വിന്റെ റിലീസ് ദിവസം രാജ്യത്തിന് പൊതുഅവധി നൽകണം, പ്രധാനമന്ത്രിക്ക് കത്തെഴുതി ആരാധകർ

വെള്ളി, 5 ഫെബ്രുവരി 2021 (14:26 IST)
ഇന്ത്യയൊട്ടാക്കെയുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ്2വിന്റെ റിലീസ് ദിവസം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്തിക്ക് കത്തെഴുതി ഒരുകൂട്ടം ആരാധകർ. കത്തിന്റെ പകർപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
 

Dear @PMOIndia @narendramodi sir Consider Fans Emotion

പടം റിലീസ് ചെയ്യുന്ന ജൂലൈ 16ന് നാഷണൽ ഹോളിഡേ പ്രഖ്യാപിക്കണമെന്നാണ് കത്തിൽ പറയുന്നത്. ട്വിറ്ററിൽ ഈ ആവശ്യം തരംഗമാവുകയാണ്. കേരളത്തിലും വൻ പ്രതികരണം നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനാണ്.ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍