കാത്തിരുന്ന സിനിമകള്‍ ഒടിടിയിലേക്ക്, ഈയാഴ്ചയിലെ പ്രധാന ഒടിടി റിലീസുകള്‍

കെ ആര്‍ അനൂപ്

വ്യാഴം, 9 നവം‌ബര്‍ 2023 (09:05 IST)
ഈയാഴ്ചയിലെ പ്രധാന ഒടിടി റിലീസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്, ഫഹദ് ഫാസിലിന്റെ ധൂമം തുടങ്ങിയ സിനിമകള്‍ വൈകാതെ ഒടിടിയിലെത്തും.

അടി
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രമാണ് അടി.ഏപ്രില്‍ 14ന് വിഷു റിലീസ് ആയി എത്തിയ ചിത്രം ഒടുവില്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നവംബര്‍ 24ന് സീ 5ലൂടെ സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കും.പ്രശോഭ് വിജയനാണ് സംവിധായകന്‍. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.
കുടുക്ക് 2025
കൃഷ്ണശങ്കറും ദുര്‍ഗ കൃഷണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'കുടുക്ക് 2025' ഒടിടി റിലീസിന് ഒരുങ്ങുകയാണ്.അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.നവംബര്‍ 10ന് സൈന പ്ലേയിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
ചാവേര്‍
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ചാവേര്‍. സിനിമയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തുന്നത്. ശക്തമായ ഡിഗ്രേഡിങ്ങിനെ അതിജീവിച്ച് തീയറ്ററുകളില്‍ പിടിച്ചുനിന്ന സിനിമ കൂടിയാണിത്.നവംബര്‍ 10ന് സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍