ഗായിക ലതാ മങ്കേഷ്‌കര്‍ ഐസിയുവില്‍

Webdunia
ചൊവ്വ, 11 ജനുവരി 2022 (13:31 IST)
ഗായിക ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ലതാ മങ്കേഷ്‌കര്‍. 
 
ഗുരുതരലക്ഷണങ്ങള്‍ ഇല്ലെങ്കിലും പ്രായം കണക്കിലെടുത്താണ് ലതയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സഹോദരപുത്രി രചന വ്യക്തമാക്കി. ഇപ്പോള്‍ ലതയ്ക്ക് 92 വയസ്സുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article