അഞ്ച് വര്‍ഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവര്‍ക്കേ അറിയാന്‍ കഴിയൂ:ശില്‍പ ബാല

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജനുവരി 2022 (12:56 IST)
ഇത്രയും തുറന്നുപറയാന്‍ അവള്‍ നേടിയെടുത്ത ധൈര്യം എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവര്‍ക്കേ അറിയാന്‍ കഴിയൂവെന്ന് ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുകൂടിയായ ശില്‍പ പറയുന്നു.
 
'ഈ പോസ്റ്റും ഇത്രയും തുറന്നുപറയാന്‍ അവള്‍ നേടിയെടുത്ത ധൈര്യവും എത്രമാത്രം ബുദ്ധിമുട്ടിയായിരുന്നുവെന്നത് കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവര്‍ക്കേ അറിയാന്‍ കഴിയൂ.
 
ധീരന്മാരായ പോരാളികളെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഞാന്‍ വളര്‍ന്നു വന്നത്. പക്ഷേ, വിധി യഥാര്‍ഥത്തില്‍ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാള്‍ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല. അവളോടൊപ്പം നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി. അതവള്‍ക്ക് നല്‍കുന്നതെന്താണെന്നുള്ളത് വാക്കുകള്‍ക്ക് അതീതമാണ്.
 
അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വളരെയധികം നിങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അത് ആവശ്യമാണ്. കടപ്പെട്ടിരിക്കുന്നു'- ശില്‍പ ബാല കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article