ബിഗ് ഡേയ്ക്കായി കാത്തിരിക്കുവെന്ന് സണ്ണി വെയ്ന്‍, 'കുറുപ്പ്' മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (11:54 IST)
കുറുപ്പ് റിലീസിനുളള ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകരും ആരാധകരും. ബിഗ് ഡേയ്ക്കായി കാത്തിരിക്കുക എന്നാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് സണ്ണി വെയ്ന്‍ പറഞ്ഞത്.നവംബര്‍ 12 നാണ് റിലീസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by M Star Entertainments (@mstarentertainments)

നേരത്തെ മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് നീണ്ടുപോയി.മലയാളം, തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ ഭാഷകളായി റിലീസ് ചെയ്യും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Wayfarer Films (@dqswayfarerfilms)

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയ്ക്കുവേണ്ടി അടിപൊളി മേക്കോവറിലാണ് നടന്‍ എത്തുന്നത്.ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
 
ജിതിന്‍ കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article